കോഴിക്കോട്: ഇരു കൈകളില്ലെങ്കിലും അമൻ അലി വരച്ച ചിത്രം കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. കേരളത്തിന്രെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് കൈകളില്ലാത്ത അമൻ മനോഹരമായി വരച്ചത്. ബേപ്പൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ കാലു കൊണ്ട് വരച്ച ചിത്രം അമൻ അലി സമ്മാനിച്ചത്. സ്നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ സന്തോഷത്തോടെ മുഖ്യമന്ത്രി ഏറ്റുവാങ്ങി.
വെളുത്ത പേപ്പറിൽ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്താണ് സമ്മാനിച്ചത്. വെറും ഒരു മണിക്കൂർ മാത്രം സമയമെടുത്താണ് അമൻ അലി മുഖ്യമന്ത്രിയുടെ ചിത്രം വരച്ചത്. ചിത്രരചന ക്ലാസിനൊന്നും അമൻ അലി പോയിട്ടില്ല. യൂട്യൂബ് നോക്കിയാണ് ചിത്രം വരക്കാൻ പഠിച്ചത്. അരക്കിണർ സ്വദേശികളായ റസിയയുടെയും നൗഷാദിന്റെയും മകനാണ് ഒൻപതാം ക്ലാസുകാരനായ അമൻ അലി.