സാമൂഹ്യ മാധ്യമങ്ങളിലെ ഫാൻ പേജുകള്‍ക്ക് എതിരെ നടി പരിനീതി ചോപ്ര. ചില ഫാൻ പേജുകളില്‍ താൻ പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് പരിനീതി ചോപ്രയുടെ ആക്ഷേപം. ഇതിനെതിരെ നടപടി സ്വീകരിക്കും. വസ്തുതകള്‍ ശരി എന്ന് ഉറപ്പാക്കിയതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യൂ എന്നും നടി പരിനീതി ചോപ്ര ആവശ്യപ്പെടുന്നു.
എന്റെ പേരില്‍ ആരാധകരുടെ ഇഷ്ടപ്പെട്ട താരങ്ങളെ പ്രശംസിക്കുന്നതായി കാണുന്നുവെന്ന് നടി പരനീതി ചോപ്ര വ്യക്തമാക്കി. വ്യാജമാണ് അതൊക്കെ. ആരെയും അഭിനന്ദിച്ച് ഒരു അഭിമുഖവും താൻ നല്‍കിയിട്ടില്ല. ഇതൊക്കെ ഞാനും കാണുന്നുണ്ട്, അത്തരക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കും എന്നും നടി പരിനീതി ചോപ്ര വ്യക്തമാക്കി.
അടുത്തിടെയാണ് നടി പരിനീതി ചോപ്രയുടെ വിവാഹം കഴിഞ്ഞത്. രാഘവ് ഛദ്ദയാണ് പരിനീതിയുടെ ഭര്‍ത്താവ്. ആംആദ്മി നേതാവും രാജ്യസഭാ എംപിയുമാണ് താരത്തിന്റെ ഭര്‍ത്താവ് രാഘവ് ഛദ്ദ. ഉദയപൂരില്‍ ലീലാ പാലസില്‍ വെച്ചാണ് വിവാഹം നടന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദി കെജ്രിവാളടക്കം വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
‘ലേഡീസ് വേഴ്സസ് റിക്കി ബാല’യിലൂടെയാണ് പരിനീതി ചോപ്ര വെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍വീര്‍ സിംഗും അനുഷ്ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ ‘ലേഡീസ് വേഴ്സസ് റിക്കി ബാല’യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. ‘നമസ്തേ ഇംഗ്ലണ്ട്’, ‘സന്ദീപ് ഓര് പിങ്കി ഫരാര്‍’, ‘ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ’, ‘സൈന’, ‘ദാവത്ത് ഇ ഇഷ്ക്’, ‘കോഡ് നെയിം തിരംഗ’ തുടങ്ങിയവയില്‍ വേഷമിട്ട പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘ചംകീല’ ആണ്. ‘കാപ്സൂള്‍ ഗില്‍’ ചോപ്രയുടേതായി ചിത്രീകരിക്കുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 26, 2023, 4:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]