
ചരിത്ര നിമിഷം; സച്ചിൻ തെണ്ടുല്‍ക്കറിന്റെ പ്രതിമ വാങ്കഡെയില്‍; അനാച്ഛാദനം നവംബര്‍ ഒന്നിന്; പ്രശസ്ത കലാകാരൻ പ്രമോദ് കാംബ്ലെയാണ് പ്രതിമ നിര്‍മ്മിച്ചത്. സ്വന്തം ലേഖകൻ മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് അനാച്ഛാദനം ചെയ്യും.
മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അമോല്‍ കാലെയാണ് വിവരം പങ്കുവച്ചത്. രണ്ടിന് ഇന്ത്യ-ശ്രീലങ്ക പോരാട്ടമാണ്.
അന്ന് മത്സരത്തിനെത്തുന്ന ആരാധകർക്ക് കുടിവെള്ളവും പോപ്പ്കോണും സൗജന്യമായി നൽകുമെന്ന് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ ഒരു താരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശസ്ത കലാകാരനായ പ്രമോദ് കാംബ്ലെയാണ് സച്ചിന്റെ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സച്ചിന് തെണ്ടുല്‍ക്കര്‍ സ്റ്റാന്‍ഡിന് സമീപമാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
സച്ചിന് 2011 ഏകദിന ലോകകപ്പ് നേടിയതും വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു. താരം ആദ്യമായി രഞ്ജി ട്രോഫി കളിച്ചതും ഇവിടെയായിരുന്നു.
ഇന്ത്യക്കായി 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും ഒരു ട്വന്റി-20 യും കളിച്ച സച്ചിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ്. കരിയറില്‍ 100 സെഞ്ച്വറി സച്ചിൻ നേടി, കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും സച്ചിന് സ്വന്തമാക്കിയിട്ടുണ്ട്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]