
മലപ്പുറം: കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച ജാക്സണ് മാര്‍ക്കോസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നെന്നും ഇതിനിടയിലാണ് അദ്ദേഹം മരിച്ചതെന്ന് പിവി അന്‍വര്‍ എംഎല്‍എ. ബോണ്‍മാരോ ഡോണര്‍ ഡീറ്റെയില്‍സ്, ഡിസ്ചാര്‍ജ് സമ്മറി എന്നിവ കൂടി ജാക്സണിന്റെ ബന്ധുക്കളെ വിളിച്ച് അടിയന്തരമായി സമര്‍പ്പിച്ചതോടെ നിയമപരമായി സാധുതയുള്ള മൂന്ന് ലക്ഷം രൂപ അനുവദിക്കപ്പെട്ടു. ഇത് സംബന്ധിച്ച് ഇന്നലെ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നെന്ന് അന്‍വര്‍ അറിയിച്ചു.
പിവി അന്‍വറിന്റെ കുറിപ്പ്: സഖാവ് ജാക്സണ് മാര്‍ക്കോസിന്റെ വേര്‍പാട് നമ്മള് സഖാക്കളെയെല്ലാം ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ട്രീറ്റ്മെന്റ് നടക്കുന്ന സമയത്ത് സഖാവ് എന്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അപേക്ഷ കാസര്‍ഗോഡ് കളക്ട്രേറ്റില്‍ നിന്ന് അയച്ചതിന്റെ ഡോക്കറ്റ് നമ്പര്‍ തന്നിരുന്നു. ബോണ്‍മാരോ ഡോണര്‍ ഡീറ്റെയില്‍സ്, ഡിസ്ചാര്‍ജ്ജ് സമ്മറി എന്നിവ കൂടി ജാക്സണ്‍ന്റെ ബന്ധുക്കളെ വിളിച്ച് അടിയന്തരമായി സമര്‍പ്പിച്ചതോടെ നിയമപരമായി സാധുതയുള്ള പരമാവധി തുകയായ (മൂന്ന് ലക്ഷം രൂപ) അനുവദിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സഖാവ് Yahiya Muhammed ഇക്കാര്യത്തില്‍ കാര്യക്ഷമമായി തന്നെ ഇടപെട്ടു. ഇന്നലെ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ജി.ഒ.(ആര്.റ്റി )നമ്പര്‍ :3850/2023/റവ. അതിനിടയിലാണ് നമ്മളെ എല്ലാവരേയും ദു:ഖത്തിലാക്കി സഖാവ് ജാക്സണ് ഇന്ന് യാത്രയായത്. ഒരിക്കല്‍ കൂടി സഖാവിന്റെ കുടുംബാംഗങ്ങളേയും,സഖാക്കളേയും ചേര്‍ത്ത് നിര്‍ത്തുന്നു.ഏവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു.
കാസര്‍ഗോഡ് രാജപുരം സ്വദേശിയായ പുല്ലാഴിയില്‍ ജാക്സണ് മാര്‍ക്കോസ് വ്യാഴാഴ്ച പുലര്‍ച്ചയാണ് മരിച്ചത്. കീമോതെറാപ്പിയും മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയും കഴിഞ്ഞ് വിശ്രമത്തിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അര്‍ബുദ ലക്ഷം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസം ജിദ്ദയില്‍ ചികിത്സ നടത്തിയ ശേഷം തുടര്‍ ചികിത്സക്കായാണ് ജാക്സൺ നാട്ടില്‍ മടങ്ങിയെത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ജാക്സണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
മകൾക്ക് പലഹാരപ്പൊതിയുമായി എത്തി, അകന്നു കഴിയുന്ന ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി: അനാഥയായി 11കാരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]