തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ-മലിനീകരണ നിയന്ത്രണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 2023-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അവാർഡിൽ, വൻകിട
വ്യവസായ വിഭാഗത്തിൽ എച്ച്എൽഎല്ലിന്റെ പേരൂർക്കട ഫാക്ടറി രണ്ടാം സ്ഥാനം നേടി.
എറണാകുളം അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. റോജി എം.
ജോൺ എംഎൽഎയിൽ നിന്ന് എച്ച്എൽഎൽ പേരൂർക്കട ഫാക്ടറി യൂണിറ്റ് മേധാവി എൽ.ജി.
സ്മിതയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് 1966-ൽ സ്ഥാപിതമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്.
ലോകത്തിലെ പ്രമുഖ കോണ്ടം നിർമ്മാതാക്കളിൽ ഒന്നായ എച്ച്എൽഎല്ലിന്റെ പ്രധാന യൂണിറ്റാണ് പുരസ്കാരം നേടിയ പേരൂർക്കട ഫാക്ടറി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]