ചങ്ങനാശേരി∙ എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി
‘രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി നേരത്തേ പറഞ്ഞിട്ടുണ്ട്.
പ്രതിഷേധങ്ങൾ വന്നോട്ടെ, ഞങ്ങൾ നേരിട്ടോളാം’– ജി.സുകുമാരൻ നായർ പറഞ്ഞു.
‘‘എൻഎസ്എസിന് പുതിയ ആസ്ഥാന മന്ദിരം പണിയും. കാലത്തിന് അനുസരിച്ചുള മാറ്റങ്ങൾ സ്വീകരിക്കണം.
സംഘടനയുടെ അന്തസ്സിന് യോജിച്ച, എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആസ്ഥാനമാകും നിർമിക്കുക. നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കും’’– സുകുമാരൻ നായർ പറഞ്ഞു.
നായർ സർവീസ് സൊസൈറ്റിയുടെ 2025 മാർച്ച് 31ലെ ബാക്കിപത്രവും 2024-2025 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കും ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗം ഇന്ന് എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ നടക്കും.
യോഗത്തിനെത്തിയപ്പോഴായിരുന്നു ജി.സുകുമാരൻ നായരുടെ പ്രതികരണം.
ശബരിമലയുടെ ആചാര സംരക്ഷണത്തിലും വിശ്വാസ സംരക്ഷണത്തിലും സംസ്ഥാന സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്ന് സുകുമാരൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ കാര്യത്തിലെ നിലപാടാണു വ്യക്തമാക്കുന്നതെന്നും എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]