മുംബൈ: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധത്തിന്റെ പേരിൽ 27കാരി വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.
27 കാരിയായ യുവതി മലാഡിലെ അമ്മയുടെ വസതിയിലായിരുന്നു. 34കാരനായ പ്രതി കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് യുവതീയുവാക്കൾ. ഭർത്താവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി അമ്മയ്ക്കൊപ്പമാണ് യുവതിയുടെ താമസം. യുവാവ് തൊഴിൽ രഹിതനായിരുന്നു. മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി. തുടർന്ന് വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. യുവാവിനെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 124(2), 311, 333, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ഹോട്ടലുകളിൽ ഭക്ഷണം പാകംചെയ്യുന്ന ഇടങ്ങളിൽ സിസിടിവി നിർബന്ധം, ഉടമകളുടെ പേര് പ്രദർശിപ്പിക്കണം: യുപി സർക്കാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]