
.news-body p a {width: auto;float: none;}
കൊച്ചി: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി എംപോക്സിന്റെ ക്ലേഡ് വൺ ബി വകഭേദമാണ് മലപ്പുറം സ്വദേശിയിൽ കണ്ടെത്തിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2022 മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടായെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർദ്ധനയുണ്ട്. നിലവിലെ വ്യാപനത്തിന് തുടക്കമാകുന്നത് കഴിഞ്ഞ ജനുവരി മുതലാണ്. റിപ്പബ്ലിക് ഒഫ് കോംഗോയ്ക്ക് പുറമേ അയൽരാജ്യങ്ങളായ കെനിയ, റുവാൻഡ, ഉഗാണ്ട എന്നിവിടങ്ങളിലും രോഗ വ്യാപനമുണ്ടായി.