
വടകര – സംസ്ഥാന പാതയില്‍ നാദാപുരം ഇരിങ്ങണ്ണൂരിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രി കുഞ്ഞിപ്പുര മുക്കിനും ഒലിപ്പിലിനും ഇടയിലാണ് അപകടം.
മാരുതി കാര്‍ വീട്ടു മതിലിലിടിച്ച് കാറില്‍ മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാ (17)ണ് മരിച്ചത്. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരിയുടെ മകനാണ് മുഹമ്മദ് സിനാന്.
നാദാപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും കുറ്റ്യാടി സിറാജുല്‍ ഹുദ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മുഹമ്മദ് സിനാന്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]