
പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ബാൾബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കൊല്ലം ജേതാക്കളായി. ആൺകുട്ടികളിൽ പാലക്കാട് രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളിൽ എറണാകുളം രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒക്ടോബർ 15 മുതൽ 19 വരെ ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമുകളെ തിരഞ്ഞെടുത്തു. സമാപനസമ്മേളനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ബാബു ജോസഫ്, സെക്രട്ടറി ഡോ. ടി.ആർ. കിഷോർകുമാർ, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ബിബിൻ സി. ബോസ് തുടങ്ങിയവർ സംസാരിച്ചു. ജേതാക്കൾക്ക് വടക്കേക്കര എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് ട്രോഫികൾ സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]