
കണ്ണൂർ :അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ ഇനി മികവിന്റെ ഏഴഴകാല്‍ തിളങ്ങും. കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി ‘മഴവില്ലി’ന്റെ പദ്ധതി രേഖ പ്രകാശനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.
വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണ് കുട്ടികള്‍. അത് കണ്ടെത്തുന്നിടത്താണ് വിജയം. വായനാ ശീലവും ക്ഷമയും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഉന്നതിയിലെത്താം. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹവും സ്വപ്നങ്ങളും വേണം. ചെറുപ്പം മുതല്‍ അഭിമുഖങ്ങളെ നേരിടാന്‍ പഠിക്കണം. മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കുന്നതിനൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടുള്ള ഇതര ഭാഷകളിലും പ്രാവിണ്യം നേടണം. ഡിജിറ്റല്‍ യുഗത്തില്‍ കാലത്തിന്റെ മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കാനാകില്ല. നമ്മുടെ വിദ്യാഭ്യാസ മേഖല അതിവേഗമാണ് മാറുന്നത്. സ്കൂളുകളില്‍ നല്ല ക്ലാസ്മുറികള് മാത്രം പോര, മികച്ച കളിസ്ഥലവും ലാബും ഒക്കെ ഉണ്ടെങ്കിലേ പഠനം ആസ്വാദ്യകരമാകുവെന്നും സ്പീക്കര്‍ പറഞ്ഞു.
മഴവില്ല്’ സമഗ്ര വിദ്യാഭ്യാസ പരിപാടിയിലൂടെ അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 72 സ്കൂളുകളാണ് മണ്ഡലത്തിലുള്ളത്. 10.5 കോടി രൂപ ചെലവിൽ ഇതിന്റെ ഭൗതീകവും അക്കാദമികവും സാമൂഹ്യവുമായ വികസനമാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]