
കോഴിക്കോട് ∙
സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷനേതാവ് സ്വയം വിഡ്ഢിയാവുന്ന അപഹാസ്യ നാടകങ്ങൾ അവസാനിപ്പിക്കണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
. ഓലപ്പാമ്പു കാണിച്ച് പേടിപ്പിക്കാമെന്നു കരുതരുത്.
വരും ദിവസങ്ങളിൽ ബിജെപി സമരം ശക്തമാക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.
‘‘ഇരകളുടെ ഒപ്പമല്ല വി.ഡി.സതീശൻ. രാഹുലിനെ പുറത്താക്കുമ്പോഴാണ് ഹൃദയവേദനയുണ്ടായതെന്നാണ് സതീശൻ പറഞ്ഞത്.
അതിന്റെ ബാക്കി പത്രമാണ് നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയുള്ള ആരോപണമായി പുറത്തുവന്നത്. കോടതി വിചരാണ പൂർത്തിയായി തള്ളിക്കളഞ്ഞ സിവിൽ തർക്കം 2015 തിരഞ്ഞെടുപ്പു മുതൽ പാലക്കാട് പ്രതിപക്ഷ പാർട്ടികൾ ചർച്ചയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അത് വലിയൊരു ബോംബാണെന്ന് കരുതി സ്വയം പരിഹാസ്യനായത് പ്രതിപക്ഷ നേതാവാണ്. ഇതിനു പോലും മടികാണിക്കാത്ത രീതിയിൽ വി.ഡി.സതീശൻ എന്തിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുനിർത്തി സംരക്ഷിക്കുന്നത്.
കെപിസിസി പ്രസിഡന്റിനോ മുൻ നേതാക്കൾക്കോ യൂത്തുകോൺഗ്രസുകാർക്കോ ഇല്ലാത്ത വേവലാതി എന്തിനാണ് വി.ഡി.സതീശനു മാത്രം. അങ്ങനെ ചേർത്തുനിർത്താൻ കഴിയുന്ന കുറ്റകൃത്യമല്ല രാഹുൽ ചെയ്തത്.
രാഹുലിനെതിരായി വന്നത് രാഷ്ട്രീയ ആരോപണമല്ല.
ഇരകളുടെ ശബ്ദമാണ് കേരളം കേട്ടത്. പുറത്തുവന്ന ശബ്ദമോ മെസേജോ തന്റേതല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയാത്തിടത്തോളം കാലം അത് രാഹുലാണെന്ന് കേരളം വിശ്വസിക്കും.
തീയും പുകയും അടങ്ങിയാൽ രാഹുലിനെ തിരിച്ചെടുത്ത് ആളുകളുടെ വായടിപ്പിക്കാം എന്നായിരിക്കാം കരുതുന്നത്. കോൺഗ്രസിൽനിന്ന് പുറത്താക്കുന്നത് അവരുടെ കാര്യമാണ്.
പക്ഷേ പാലക്കാട്ടെ ജനങ്ങളോട് നീതി കാണിക്കണം. ഇങ്ങനെയൊരു എംഎൽഎയെ ചുമക്കാൻ പാലക്കാട്ടെ ജനങ്ങൾക്ക് ബാധ്യതയില്ല.
പാലക്കാട്ട് എംഎൽഎ ഓഫിസിലേക്കും തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ വീട്ടിലേക്കും മാർച്ച് നടത്തും.
ഗുരുതര ആരോപണം നേരിടുന്നയാൾ ഇപ്പോഴും എംഎൽഎയായി തുടരുകയാണ്. പിന്നെങ്ങനെയാണ് രാഹുൽ വി.ഡി.സതീശന് ക്ലോസ്ഡ് ചാപ്റ്ററാവുന്നത്. പാലക്കാട്ടെ സ്ത്രീകൾ കുറ്റിച്ചൂലുമായാണ് നിൽക്കുന്നത്.
ഇനി എങ്ങനെയാണ് രാഹുൽ പാലക്കാട്ടേക്ക് പോവുക.
കൃഷ്ണകുമാറിനെതിരെയുള്ള പരാതി മുൻപ് വന്നതാണ്. പൊലീസ് അന്വേഷിക്കുകയും കോടതി തീർപ്പാക്കുകയും ചെയ്തതാണ്.
ഈ പരാതി സംബന്ധിച്ച് മുൻവിധിയൊന്നുമില്ല. മുൻപുള്ള പരാതി കോടതി തള്ളിക്കളഞ്ഞു.
പിന്നീട് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഇതേ പരാതി വന്നതിന്റെ ഉദ്ദേശം എന്താണെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ കേസ് ചർച്ചയാക്കിയതാണ്.
പൊലീസ് അന്വേഷിച്ചു. 2023 ൽ വിധി വന്നു.
അപ്പീൽ പോയിട്ടില്ല. ബിജെപി ഭരിക്കുന്ന നഗരസഭയിൽ വൈസ് ചെയർമാനെതിരെ ഉയരുന്ന ഒരു ആരോപണം അങ്ങനെ കെട്ടുപോവുന്നതല്ലെന്ന് എല്ലാവർക്കും അറിയുന്നതാണ്.
വി.ഡി.സതീശൻ സ്വയം അബദ്ധത്തിൽ പോയി ചാടുന്നയാളല്ല. ആരോ അബദ്ധത്തിൽ പെടുത്തിയതാണ്.
കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ആവേശം കാണിക്കുമ്പോൾ വിവേകത്തോടെ കാണിക്കണം. ഉപദേശികൾ കുഴിയിൽ ചാടിക്കുമെന്നതിനാൽ സതീശൻ കുറച്ചു ഗൃഹപാഠം ചെയ്യണം.
രാഹുൽഗാന്ധിക്ക് പറ്റിയ ശിഷ്യനാണ് വി.ഡി.സതീശൻ. ഇവർക്കൊന്നും ബോംബെന്താണെന്ന് അറിയില്ല.
പൊട്ടാസിന്റെ ശബ്ദം പോലുമില്ല. ഞങ്ങൾ ബോംബു പൊട്ടിക്കുന്ന പാർട്ടിയല്ല, പാവങ്ങളാണ്’’ – എം.ടി.
രമേശ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]