
കൊച്ചി ∙ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി
കേസിൽ റാപ് ഗായകൻ
(ഹിരൺദാസ് മുരളി –31) ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.
സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. കേസ് റജിസ്റ്റർ ചെയ്ത അന്നു മുതൽ വേടൻ ഒളിവിലാണ്.
വേടനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച രണ്ടാമത്തെ പീഡന പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുറ്റകൃത്യത്തിനു വ്യക്തമായ തെളിവുണ്ടെങ്കിൽ കേസ് റജിസ്റ്റർ ചെയ്യാനാണു പൊലീസിനു ലഭിച്ച നിർദേശം. ലൈംഗികാതിക്രമം നടത്തിയെന്ന ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ടു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു സമാനസ്വഭാവമുള്ള രണ്ടാമത്തെ കേസിലും വേടനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്
സംഗീത സംബന്ധിയായ ഗവേഷണ ആവശ്യത്തിനു വേടനെ സമീപിച്ച അവസരം മുതലാക്കി കൊച്ചിയിലെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമം നടത്തിയെന്നാണു പരാതി. 2020 ഡിസംബറിലാണു കുറ്റകൃത്യം നടന്നത്.
വിദ്യാർഥിനിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തുടങ്ങിയ വകുപ്പുകളെല്ലാം ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]