കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് ഷമ്മി തിലകൻ. എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആരോപണ വിധേയർ മാത്രം പുറത്തുപോയാൽ മതിയായിരുന്നു. സംഘടനയുടെ ഇന്നത്തെ അവസ്ഥയിൽ വിഷമം ഉണ്ട്. കൂട്ടരാജി മൂലം അംഗങ്ങൾക്കിടയിൽ അനിശ്ചിതത്വമുണ്ടായി. അമ്മ പ്രസിഡൻ്റിൻ്റെ മൗനത്തിൻ്റെ ഇരയാണ് താനും. അമ്മ പ്രസിഡൻ്റിൻ്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകൻ പറഞ്ഞു.
ഈ സംഭവങ്ങൾ കാലത്തിൻ്റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാം. തന്നോട് ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല. തനിക്ക് അത്തരം ചിന്തകളില്ല. ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ഇതൊരു ഉത്തരം മുട്ടലാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകൾ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ജാതിയിൽ കൂടിയ ആളെന്ന ചിന്ത മനസിൽ വെച്ച് പ്രവർത്തിച്ചാൽ ഇതൊക്കെ സംഭവിക്കും. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാൻ പറ്റില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേർ അംഗങ്ങളായ സംഘടനയിൽ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. സംഘടനയിൽ പലർക്കും താൻ കഴിഞ്ഞാൽ പ്രളയമെന്ന ചിന്തയാണെന്നും ഷമ്മി തിലകൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]