1:15 PM IST:
നടി ഗീത വിജയന് ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന് തുളസീദാസ്. താന്‍ ഒരിക്കലും ഗീത ആരോപിക്കുന്നത് പോലെ പെരുമാറിയിട്ടില്ലെന്ന് തുളസീദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന് പറഞ്ഞത്. എന്നാല്‍ അന്ന് തന്റെ സെറ്റില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല.
1:15 PM IST:
സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഗീതാ വിജയൻ. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു. കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന് പറയുന്നു
1:15 PM IST:
സംവിധായകൻ കതകിൽ മുട്ടിയതും പ്രതിഫലം പോലും തരാതെ വഞ്ചിച്ചതും കാട്ടി പരാതി നൽകിയിട്ടും അമ്മ നേതൃത്വം ഇടപെടാതിരുന്നതിനെക്കുറിച്ചുമുള്ള ദുരനുഭവങ്ങള്‍ വിവരിച്ചുള്ള നടിയുടെ ഇ-മെയിൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2006 ൽ ഒരു സംവിധായകൻ നിരന്തരം കതകിൽ മുട്ടിയപ്പോൾ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടതെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ നടി ആരോപിക്കുന്നത്. മറ്റു സിനിമകളിൽ പ്രതിഫലം നൽകാതെ വഞ്ചിച്ചതും സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവവും ചൂണ്ടികാണിച്ച് 2018ൽ അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിട്ടും പ്രതികരണമോ നടപടിയോ ഉണ്ടായില്ലെന്നും അമ്മ അംഗമായ തനിക്ക് നിതീ നിഷേധിക്കപ്പെട്ടുവെന്നും നടി വ്യക്തമാക്കി.
1:14 PM IST:
നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു
1:14 PM IST:
ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസുമായി വാക്കേറ്റമുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.
1:14 PM IST:
ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി
1:13 PM IST:
ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിൽ നിലപാടിൽ അയവുവരുത്തി സിഐടിയു. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കരുതെന്ന മുൻ നിലപാട് മാറ്റി നിബന്ധനകള്‍ക്ക് വിധേയമായി പെര്‍മിറ്റ് അനുവദിക്കാമെന്ന് സിഐടിയു വ്യക്തമാക്കി. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
9:02 AM IST:
മൂന്നാറിൽ വീണ്ടും ഒറ്റക്കൊമ്പൻ ഇറങ്ങി. കല്ലാർ എസ്റ്റേറ്റിലാണ് കാട്ടാന എത്തിയത്. കാട്ടാന പടയപ്പ പിൻവാങ്ങിയതിന് പിന്നാലെയാണ് ഒറ്റക്കൊമ്പൻ പ്രദേശത്ത് എത്തിയത്. ആന ഇപ്പോഴും ജനവാസ മേഖലയ്ക്കടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്
9:01 AM IST:
ഡിഎംകെ ആസ്ഥാനത്തിന് നേരെ ബിയർ കുപ്പിയെറിഞ്ഞു. ചെന്നൈ തേനാംപേട്ടിലെ ഡിഎംകെ ഓഫീസിന് നേരെയാണ് അണ്ണാ ഡിഎംകെ പ്രവർത്തകനായ ഗോവർദ്ധൻ രണ്ട് ബിയർ കുപ്പി എറിഞ്ഞത്. ഇയാളെ പൊലീസ് പിടികൂടി.
8:42 AM IST:
മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപി വസന്ത് റാവു ചവാൻ അന്തരിച്ചു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ്.
6:58 AM IST:
സിഇഒ യുടെ അറസ്റ്റിൽ ഔദ്യോഗികമായി പ്രതികരിച്ച് ടെലഗ്രാം. പ്ലാറ്റ്ഫോം ആരെങ്കിലും ദുരുപയോഗം ചെയ്തതിന് ഉടമയ്ക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധം എന്ന് ടെലഗ്രാം. യൂറോപ്പിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ആപ്പ് ആണ് ടെലിഗ്രാം എന്ന് കമ്പനി
പ്രശ്നം അതുവേഗം പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്പനി
6:58 AM IST:
പുതിയ പെൻഷൻ പദ്ധതി വിശദീകരിച്ച് സംസ്ഥാനങ്ങൾക്ക് കത്തു നല്‍കുമെന്ന് കേന്ദ്രം. ജീവനക്കാരുടെ പെൻഷനിൽ വലിയ വർദ്ധന ഉണ്ടാകുമെന്ന് കേന്ദ്രം. മഹാരാഷ്ട്ര യുപിഎസിലേക്ക് മാറാൻ തീരുമാനിച്ചു. കൂടുതൽ സംസ്ഥാനങ്ങൾ ഇതിലേക്ക് മാറിയേക്കും.സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് മല്ലികാർജ്ജുൻ ഖർഗെ. യുപിഎസ് യുടേൺ പദ്ധതിയെന്നും ഖർഗെ