കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. തങ്ങൾ നേരിട്ട അതിക്രമങ്ങളും ചൂഷണങ്ങളും തുറന്ന് പറഞ്ഞ് ഒട്ടനവധി അഭിനേത്രികളാണ് രംഗത്ത് എത്തികൊണ്ടിരിക്കുന്നത്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, മണിയൻ പിള്ള രാജു, ഇടവേള ബാബു തുടങ്ങി ഒട്ടനവധി നടന്മാർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ ഇതിനോടകം വന്നു കഴിഞ്ഞു. ഈ അവസരത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ്(ഡബ്യൂസിസി)പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
“നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം”, എന്നാണ് ഡബ്യൂസിസി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മാറ്റം അനിവാര്യം എന്ന ഹാഷ്ടാഗും ഒപ്പമുണ്ട്. പിന്നാലെ നിരവധി പേരാണ് സംഘടനയെ പുകഴ്ത്തി രംഗത്ത് എത്തിയത്. മാറ്റം അനിവാര്യമാണെന്നും ഡബ്യൂസിസിയുടെ പോരാട്ടം തുടരണമെന്നും ഇവർ കുറിക്കുന്നു.
‘കതകിൽ മുട്ടി’; സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീതാ വിജയൻ
അതേസമയം, മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിൻെറ യോഗം നാളെ ചേരുമെന്നാണ് വിവരം. ക്രൈം ബ്രാഞ്ച് ആസ്ഥാനത്താകും യോഗം. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ ചൂഷണങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ഹേമ കമ്മിറ്റി റിപ്പോർട്ടും പ്രത്യേക സംഘം പരിശോധിക്കും. മൊഴികൊടുത്തവരെ വീണ്ടും കണ്ടു മൊഴിയെടുക്കുന്ന കാര്യം യോഗം ചർച്ച ചെയ്ത ശേഷമാകും തീരുമാനിക്കുക. മൊഴിയിൽ സത്രീകള്‍ ഉറച്ചു നിന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാൻ തയ്യാറായാൽ കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]