ഡല്‍ഹിയിലെ സമരത്തിന് പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിഷേധത്തിന് കൂടുതല്‍ സെലിബ്രിറ്റികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രഞ്ജിനി ഹരിദാസ്, ടൊവിനോ തോമസ്, നസ്ലിന്, ചന്തു സലിംകുമാര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഇടത് അനുഭാവമുള്ള സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് നടന് ചന്തു സലിംകുമാര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ അവസരം ലഭിക്കേണ്ട
സംവിധാനമായ പിഎസ്സിയില് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വന്‍ ക്രമക്കേടുകള്‍ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തെ ന്യായീകരിക്കാതെ കൃത്യമായ ഇടപെടലുകള്‍ ആവശ്യപ്പെടുക എന്നതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ഉത്തരവാദിത്തമെന്നും ചന്തു സലിംകുമാര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ പ്രമുഖര്‍ സെലക്ടീവായാണ് പ്രതികരിക്കുന്നത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ബിജെപി അനുകൂലികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പലരുടെയും ശ്രദ്ധയില്‍ ഈ വിഷയം എത്തിയത്.
പലരും ചൂണ്ടിക്കാണിച്ചപ്പോഴാണ് തന്റെ ശ്രദ്ധയില്‍ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം വരുന്നതെന്നും തീര്‍ച്ചയായും താന്‍ ആ സമരത്തെ പിന്തുണയ്ക്കുമെന്നും രഞ്ജിനി ഹരിദാസ് പ്രതികരിച്ചു. വിഷയം പഠിച്ചുവരികയാണെന്നും സമരക്കാരുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നും അവര്‍ അഭ്യര്‍ഥിക്കുകയുണ്ടായി.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥ വിവരിക്കുന്ന ഒരു വീഡിയോ നടന് ടൊവിനോ തോമസ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമാക്കുന്ന ഈ വീഡിയോ, നടന് നസ്ലെന്, നടിയായ ലിയോണ ലിഷോയ്, ദീപ തോമസ് തുടങ്ങിയവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

