
തിരുവനന്തപുരം: പാർട്ടി വിമർശനങ്ങളിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും പറഞ്ഞ വി ഡി സതീശൻ താൻ സർക്കുലർ ഇറക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ചെയ്തത് തെറ്റാണെങ്കിൽ തിരുത്തും. ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അധ്യക്ഷനോട് ഭാരവാഹികൾക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു, അതിന് ചേർന്ന യോഗമാണ്. അതുകൊണ്ടാണ് ക്ഷണമില്ലാത്തത്. ആരാണ് ഈ വാർത്തകൾ പുറത്ത് തരുന്നത് എന്നാണ് പരിശോധിക്കേണ്ടതെന്നും വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
Last Updated Jul 26, 2024, 8:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]