
കാസർകോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന അബ്ദുൽ റഷീദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു. യുവാക്കൾ ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു.
കാസർകോട് കള്ളാർ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ കൊട്ടോടി ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സർക്കാർ ഹൈസ്കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Last Updated Jun 27, 2024, 10:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]