

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ; പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം
ഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി രാഷ്ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപന പ്രസംഗം നടത്തി.
നീറ്റ് പരീക്ഷാ ക്രമക്കേട്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ എന്നിവയും പ്രതിപാദിച്ചു കൊണ്ട് 50 മിനിറ്റ് നീണ്ട പ്രസംഗമാണ് പ്രസിഡൻ്റ് ദ്രൗപതി മുർമു നടത്തിയത്.
1975-ല്‍ ഉണ്ടായ അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായി നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്ന് രാഷ്ട്രതി ദ്രൗപദി മുര്‍മു പറഞ്ഞു. ഭരണഘടന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ 10 വര്‍ഷത്തെ എന്‍.ഡി.എ. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും രാഷ്ട്രപതി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ പരിശ്രമിക്കും. പി.എം.ആവാസ് യോജന പ്രകാരം സ്ത്രീകള്‍ക്ക് വീടുകള്‍ നല്കി. 70 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ചികില്‍സാ പദ്ധതി അവതരിപ്പിക്കുമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭരണപക്ഷം കയ്യടി മുഴക്കിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവും ഉയര്‍ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]