
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ വന്‍തോതില്‍ കേടായ ഇറച്ചി പിടിച്ചെടുത്തു. മേയ്, ജൂൺ മാസങ്ങളിൽ മുബാറകിയ മേഖലയിൽ മാത്രം മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത 550 കിലോ കേടായ മാംസമാണ് സംസ്കരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻറെ മുബാറക്കിയ സെന്റര്‍ ഫോർ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ മേധാവി മുഹമ്മദ് അൽ കന്ദാരി അറിയിച്ചു.
ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 13 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ സംഘങ്ങൾ പൂട്ടിച്ചതായി അദ്ദേഹം പറഞ്ഞു. കേടായ മാംസം, സ്ഥാപനങ്ങളിൽ പ്രാണികളെ കണ്ടെത്തിയത്, ചില സ്ഥാപനങ്ങളിലെ എലികളുടെ ശല്യം എന്നിവ ഉൾപ്പെടെ നിരവധി ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
Read Also –
അതേസമയം ബലിപെരുന്നാള്‍ അവധിക്ക് ശേഷം പരിശോധനാ സംഘങ്ങൾ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. 50 കിലോഗ്രാം കേടായ ഇറച്ചി നീക്കം ചെയ്തിട്ടുമുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Last Updated Jun 26, 2024, 6:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]