ഇറാൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിൽ അരങ്ങേറുന്നത്.
അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചെന്നും തങ്ങളുടെ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ദക്ഷിണ ഇറാനിൽ ഇന്നലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വൈറ്റ് ഹൗസിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറുകൾക്ക് നിലവിൽ വിഘാതമായി നിൽക്കുന്നത് രാജ്യങ്ങളുടെ ആണവ പദ്ധതികളെയും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളെയും സംബന്ധിച്ച തർക്കങ്ങളാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

