
യുവതിയെ വെട്ടിക്കൊന്ന പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പീഡിപ്പിച്ചു; പോക്സോ കേസെടുത്ത് പൊലീസ്
മാനന്തവാടി ∙ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി ദിലീഷിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്.
പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
യുവതിയുടെ ഒൻപതു വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തു.
പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കൽപറ്റ പോക്സോ കോടതിയിൽ ഹാജരാക്കി.
കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കി. വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ പ്രതിയായ ദിലീഷിനൊപ്പം വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 13 മണിക്കൂര്‍ നീണ്ട
തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച രാവിലെ കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരുക്കേറ്റിരുന്നു.
ഈ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]