
ദില്ലി: ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞ് എഎപി രാജ്യസഭ എംപി സ്വാതി മലിവാൾ. സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ പിഎയുമായിരുന്ന ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിഭാഗം അഭിഭാഷകൻ വാദങ്ങൾ അവതരിപ്പിച്ചപ്പോഴാണ് സ്വാതി പൊട്ടിക്കരഞ്ഞത്. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ വിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദങ്ങൾ.
സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ പിഎയുമായിരുന്ന വിഭവ് കുമാറിന്റെ ജാമ്യപേക്ഷയിൽ 4 മണിക്ക് കോടതി വിധി പറയും. വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ദില്ലി തീസ് ഹസാർ കോടതിയിൽ പറഞ്ഞു.
Last Updated May 27, 2024, 2:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]