

കെ എ അയ്യപ്പൻ പിള്ള മെമ്മോറിയൽ മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി, വാർഷികപൊതുയോഗവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷ വിജയികൾക്ക് അനുമോദന യോഗവും സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദന യോഗവും ഇന്ന് നടന്നു.
അനുമോദനം പ്രൊഫസർ ഡോക്ടർ എൻ ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ റീബാ വർക്കി, എന്നിവർ കുട്ടികൾക്ക് ഉപഹാരസമർപ്പണം നടത്തി. മുനിസിപ്പൽ കൗൺസിലർ അജിത്ത് പൂഴിത്തറ, മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് എന്നിവർ അനുമോദന പ്രസംഗം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലൈബ്രറി വൈസ് പ്രസിഡൻറ് സിബി കെ വർക്കിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ലൈബ്രറി അംഗങ്ങളുടെ വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു.
മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയോടുള്ള കോട്ടയം മുനിസിപ്പൽ അധികൃതരുടെ നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ച് യോഗം പ്രമേയം പാസാക്കി.
യോഗത്തിന് ലൈബ്രറി കമ്മിറ്റി അംഗം കെ സി സജീവ് സ്വാഗതവും ലൈബ്രറിയൻ ബാബു.കെ നന്ദിയും പ്രകാശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]