
ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് പ്രതികരണം ലഭിച്ചാല്‍ തിയറ്ററുകള്‍ക്ക് ചാകരയാണെന്ന് പറയാറുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം അത് യാഥാര്‍ഥ്യമായ കാഴ്ചയാണ് ഇപ്പോള്‍. കേരളത്തിലെ തിയറ്ററുകള്‍ പ്രേക്ഷകരുടെ തിരക്ക് കാരണം ചാര്‍ട്ട് ചെയ്ത അഡീഷണല്‍ ഷോകളും മിനിറ്റുകള്‍ കൊണ്ടാണ് ഫില്‍ ആവുന്നത്. ഇന്നലെ മാത്രം മുന്നൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോസ് ആണ് കേരളത്തില്‍ നടന്നത്. വിദേശ മാര്‍ക്കറ്റുകളിലും അത്രയും ക്രേസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും റിലീസ് ദിനത്തേക്കാള്‍ കളക്ഷന്‍ കൂടുതലാണ് രണ്ടാം ദിനത്തില്‍. ഇപ്പോഴിതാ അത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 16.6 കോടി ആയിരുന്നു. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം രണ്ടാം ദിനം ചിത്രം നേടിയ ആഗോള ഗ്രോസ് 24 കോടിയോളമാണ്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം രണ്ടാം ദിനം ചിത്രം 7 കോടി നേടിയിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട് കളക്ഷന്‍ കൂടിയതോടെ രണ്ടാം ദിനത്തെ ഇതര സംസ്ഥാന കളക്ഷന്‍ 2 കോടിക്ക് മുകളില്‍ എത്തി. ഇതേ ദിവസം വിദേശത്ത് മറ്റൊരു 1.75 മില്യണ്‍ ഡോളറും. അങ്ങനെ ആകെ 24 കോടി. ഇതോടെ 41 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ എത്തിനില്‍ക്കുന്നത്. റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് ചിത്രം ബോക്സ് ഓഫീസില്‍ മാജിക് കാട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുക്കിംഗില്‍ നിന്നുതന്നെ ആ നേട്ടം ഉറപ്പിക്കാവുന്നതുമാണ്. ആ സംഖ്യ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്‍ഡസ്ട്രി.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
: രഞ്ജിത്ത് സജീവ് നായകന്; ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ഓഡിയോ ലോഞ്ച് കൊച്ചിയില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]