
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഥാർ ഓഫ്-റോഡ് എസ്യുവിയുടെ പതിപ്പുകൾ വലിയ രീതിയിൽ വെട്ടിക്കുറച്ചു. നിരവധി വകഭേദങ്ങൾ നിർത്തലാക്കി. ജനപ്രിയ വാഹനത്തിന്റെ എട്ട് വകഭേദങ്ങൾ നിർത്തലാക്കി എന്നാണ് റിപ്പോട്ടുകൾ. ഇതിൽ കൺവെർട്ടിബിൾ ടോപ്പ്, എഎക്സ് 4ഡബ്ല്യുഡി, ഓപ്പൺ ഡിഫറൻഷ്യൽ ഉള്ള എൽഎക്സ് എന്നിവ ഉൾപ്പെടുന്നു. നേരത്തെ മഹീന്ദ്ര ഥാർ ആകെ 19 വേരിയന്റുകളിൽ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ കൺവെർട്ടിബിൾ ടോപ്പ്, ഓപ്പൺ ഡിഫറൻഷ്യൽ ഉള്ള AX 4WD, LX വേരിയന്റുകൾ നീക്കം ചെയ്തതിനുശേഷം വേരിയന്റുകൾ വെറും 11 ആയി കുറഞ്ഞു. ഈ മാറ്റത്തിന് ശേഷം, എൻട്രി-ലെവൽ AX ട്രിം ഇപ്പോൾ റിയർ-വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. കൂടാതെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഇതിൽ സജ്ജീകരിക്കും.
അതേസമയം വാഹനത്തിന്റെ വിലകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതായത് വേരിയന്റുകളിൽ കുറവുണ്ടായിട്ടും, ഥാറിന്റെ മൊത്തത്തിലുള്ള വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് പ്രത്യേകത. ഇപ്പോഴും 2025 മഹീന്ദ്ര ഥാർ 11.50 ലക്ഷം രൂപ മുതൽ 17.60 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമാണ്.
2025 മോഡൽ മഹീന്ദ്ര ഥാറിൽ പഴയ എഞ്ചിൻ ഓപ്ഷനുകൾ തന്നെ തുടർന്നും ലഭ്യമാകും. ഇതിൽ 152 bhp കരുത്തുള്ള 2.0L ടർബോ പെട്രോൾ എഞ്ചിൻ, 119 bhp അല്ലെങ്കിൽ 132 bhp കരുത്തുള്ള 1.5L ടർബോ ഡീസൽ എഞ്ചിൻ, 132 bhp കരുത്തുള്ള 2.2L ടർബോ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. എല്ലാ വകഭേദങ്ങളിലും 6 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി നൽകും. അതേസമയം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ മാത്രമേ ലഭ്യമാകൂ.
അതേസമയം ഥാറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ (W515 എന്ന കോഡ് നാമം) പ്രവർത്തനം മഹീന്ദ്ര ആരംഭിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഥാർ റോക്സിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് ഈ അപ്ഡേറ്റ് ചെയ്ത മോഡൽ. വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹാർഡ്-ടോപ്പ് വേരിയന്റുകളിൽ സൺറൂഫ് തുടങ്ങിയ സവിശേഷതകൾ പുതിയ ഥാറിൽ കാണാം. എങ്കിലും, അതിന്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഫെയ്സ്ലിഫ്റ്റ് മോഡൽ 2026 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]