
കോഴിക്കോട് വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാർ കത്തി നശിച്ചത്. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കേറാണ് കത്തി നശിച്ചത്. ( The car in which the family was traveling to vote in Kozhikode was burnt )
കക്കാടംപൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം. കാറിന്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടയുടനേ കാറിലുണ്ടായിരുന്ന ജോണും കുടുംബവും ഇറങ്ങിയതോടെ വൻ അപകടമാണ് ഒഴിവായത്. പിന്നാലെ കാർ പൂർണമായും കത്തി നശിച്ചു.
Story Highlights : The car in which the family was traveling to vote in Kozhikode was burnt
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]