തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി.
വിനീത്(37), സിനു(40) എന്നിവരാണ് പിടിയിലായത്. സവാരിയെന്ന വ്യാജേന ആരും സംശിയാക്കാതെയാണ് ഇവർ കഞ്ചാവുമായി എത്തിയത്.
എന്നാൽ എക്സൈസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ.സിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിനുരാജ്.വി.ആർ, പ്രിവന്റീവ് ഓഫീസർ പ്രവീൺ.കെ, സിവിൽ എക്സൈസ് ഓഫീസർ ദീപു എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അതിനിടെ കണ്ണൂർ തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലേറെ മാഹി മദ്യവുമായി വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തു.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ.എം.കെ യുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഷിംന.പി, പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി.സി.പി, അനീഷ് കുമാർ പൂവൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സതീഷ് വിലങ്ങോട്ട് ഞാലിൽ, ഷാജി.സി.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിൻസി.ടി.കെ, സിവിൽ എക്സൈസ് ഓഫീസർ ജിജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ് എന്നിവരും ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

