
എസ്.രാമദുരൈയ്ക്ക് ശങ്കര രത്ന പുരസ്കാരം സമ്മാനിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ചെന്നൈ∙ ശങ്കര നേത്രാലയ മെഡിക്കൽ റിസർച് ഫൗണ്ടേഷൻ (എംആർഎഫ്) ‘ശങ്കര രത്ന’ പുരസ്കാരം കലാക്ഷേത്ര ഫൗണ്ടേഷൻ ചെയർമാനും ടാറ്റ കൺസൽറ്റൻസി സർവീസസ് മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.രാമദുരൈയ്ക്ക് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ സമ്മാനിച്ചു. ശങ്കര നേത്രാലയ പുരസ്കാരത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു പറഞ്ഞ മന്ത്രി, രാമദുരൈയെപ്പോലെ അർഹതയുള്ളവർ ആദരിക്കപ്പെടുന്നത് ശുഭപ്രതീക്ഷ നൽകുന്നതായി ചൂണ്ടിക്കാട്ടി.
വ്യവസായി നല്ലി കുപ്പുസ്വാമിയെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റും എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറുമായ ഡോ.ഗിരീഷ് എസ്.റാവു മന്ത്രിക്ക് ഉപഹാരം കൈമാറി. ശങ്കര നേത്രാലയ ചെയർമാൻ ഡോ.ടി.എസ്.സുരേന്ദ്രൻ, പ്രിവന്റീവ് ഒഫ്താൽമോളജി, ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് വിഭാഗം മേധാവി ഡോ.ആർ.ആർ.സുധീർ, ഫൗണ്ടേഷൻ ഓണററി സെക്രട്ടറി ജി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ദ് ശങ്കര നേത്രാലയ അക്കാദമി റജിസ്ട്രാറും അക്കാദമിക് ഡയറക്ടറുമായ ഡോ.സ്മിതാ പ്രവീൺ പരിപാടികൾ ഏകോപിപ്പിച്ചു.