
മസ്കത്ത്: ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. മസ്കത്തിലെ ഖാൻ അൽ അലം പ്രദേശത്ത് ജോലിക്കിടെയാണ് രണ്ട് ഇന്ത്യക്കാർ, ഒരു സ്വദേശി പൗരൻ എന്നിവരെ കാണാതായത്. മൂന്നുപേരും ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കണ്ടെത്തിയ മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വിവിധ സുരക്ഷാ, സിവിലിയൻ ഏജൻസികളുടെ തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് ഇവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും കഴിഞ്ഞത്. റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, പോലീസ് ഏവിയേഷൻ തുടങ്ങിയവയുടെ സഹായത്തോടെ ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റാളേഷൻസ് പോലീസ് കമാൻഡ് ആണ് ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]