മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; പാലക്കാട് യുവാവ് അയൽവാസിയെ കൊലപ്പെടുത്തി
പാലക്കാട്∙ മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുമ്മംകോട് സ്വദേശി മണികണ്ഠൻ (57) ആണ് മരിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നൊച്ചിപ്പുള്ളി സ്വദേശി വിനോദിനെയും ഇയാളുടെ സഹോദരന്, അമ്മ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
മണികണ്ഠനെ ഇന്നു രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൂലിപ്പണിക്കാരനായ ഇയാൾ തനിച്ചാണ് താമസിച്ചിരുന്നത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

