
കണ്ണൂർ: മൂന്നുപെരിയയിൽ ബൈക്കിലെത്തി സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കതിരൂർ സ്വദേശി മുദസിർ, മലപ്പുറം സ്വദേശി ജാഫർ എന്നിവരാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് ചക്കരക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ മാസം ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു പെരളശേരി സ്വദേശി പ്രേമജ.അതിനിടയിലാണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ പ്രേമജയുടെ മൂന്നു പവന്റെ സ്വർണമാല പൊട്ടിച്ച് കടന്ന് കളഞ്ഞത്.കവർച്ചയ്ക്ക് ശേഷം മുദസിറും ജാഫറും നേരെ പോയത് വയനാട്ടിലേക്ക്.ബത്തേരിയിലെ ജ്വല്ലറിയിൽ സ്വർണം വിറ്റ് പണം കൈക്കലാക്കി ഇരുവരും പിരിഞ്ഞു.
ചക്കരക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാലപൊട്ടിച്ച് കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്.ഇതിന് പിന്നാലെ പ്രതികൾ പൊലീസിന്റെ വലയിലായി.മുദസിറിനും ജാഫറിനുമെതിരെ സമാനരീതിയിൽ മുപ്പതോളം കേസുകൾ വിവിധ സ്റ്റേഷനുകളിലായുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]