
.news-body p a {width: auto;float: none;}
കോഴിക്കോട്: നിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹ്റിസ് (20) ആണ് മരിച്ചത്. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് 3.30നാണ് വാപ്പോളിത്താഴത്തെ വാടകവീട്ടിൽ മൗസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൗസയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ ആറുപേരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആൺസുഹൃത്തിലേയ്ക്ക് കേന്ദ്രീകരിച്ചത്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൗസയുടെ ഫോണും കണ്ടെത്താനായിട്ടില്ല. മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
സംഭവദിവസം രാവിലെ മൗസ ക്ളാസിലെത്തിയിരുന്നു. പിന്നീട് ക്ളാസിൽ നിന്നിറങ്ങി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സഹപാഠിയുമായി ക്യാമ്പസിൽ സംസാരിച്ചിരിക്കുന്നത് ചില വിദ്യാർത്ഥികൾ കണ്ടിരുന്നു. മൂന്നരയോടെ താമസ സ്ഥലത്ത് തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന വിദ്യാർത്ഥിനിയാണ് മൗസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോവൂർ സ്വദേശിയാണ് മൗസയുടെ ആൺസുഹൃത്തെന്നാണ് വിവരം. ഇയാൾ വിവാഹിതനാണെന്നും പറയപ്പെടുന്നു. മൗസയുടെ ഫോൺ ഇയാൾ കൈക്കലാക്കിയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.