
അളന്നു മുറിച്ച് കോമഡികളാണ് മോഹൻലാല്‍ സിനിമയില്‍ അവതരിപ്പിക്കാറുള്ളത് എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. മുമ്പ് മോഹൻലാല്‍ നായകനായ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് അതിലെ രസകരമായ തമാശകളാലുമാണ്. അഭിമുഖങ്ങളിലടക്കം തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടിയെന്ന താരവും കോമഡി റോളുകള്‍ വിവിധ കാലങ്ങളില്‍ മനോഹരമായി ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് തമാശകളുടെ അടിസ്ഥാനത്തില്‍ മുകേഷ് മുമ്പ് നീരീക്ഷിച്ച ഒരു പ്രത്യേകതയുടെ റീല്‍ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുകയാണ്.
ഒരു തമാശ ഒരു ദിവസം അഞ്ച് തവണയും വേണേല്‍ നമുക്ക് മമ്മൂട്ടിയോട് പറയാം എന്നാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്. തമാശ കേട്ടാല്‍ അപ്പോള്‍ ചിരിക്കും. പിന്നീട് അത് മറക്കും. കുറച്ച് കഴിഞ്ഞ് വീണ്ടും അത് പറഞ്ഞാല്‍ പൊട്ടിച്ചിരിക്കുന്ന ആളാണ് മമ്മൂട്ടി എന്ന് മുകേഷ് വ്യക്തമാക്കുന്നു. എന്നാല്‍ മോഹൻലാല്‍ അങ്ങനെ അല്ല. പത്ത് കൊല്ലം മുമ്പ് പറഞ്ഞത് പറയാൻ ശ്രമിച്ചാല്‍ അപ്പോള്‍ മോഹൻലാല്‍ നമ്മളെ ഓര്‍മിപ്പിക്കും നീ ഇത് മുമ്പ് പറഞ്ഞ തമാശയാണ് എന്ന്. ഓര്‍മയുടെ കാര്യത്തില്‍ മോഹൻലാല്‍ ഞെട്ടിച്ചിട്ടുണ്ടെന്നും പറയുന്നു മുകേഷ്.
ഒരുകാലത്ത് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളില്‍ മോഹൻലാലിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ നടനാണ് മുകേഷ്. വന്ദനം, ബോയിംഗ് ബോയിംഗ്, പെരുച്ചാഴി തുടങ്ങിയ ഹിറ്റുകളില്‍ മോഹൻലാലിനൊപ്പം പ്രധാന വേഷത്തില്‍ മുകേഷുമുണ്ടായിരുന്നു. സൂപ്പര്‍ഹിറ്റായ വന്ദനത്തില്‍ മോഹൻലാലും മുകേഷും പറഞ്ഞ കോമഡികള്‍ ഇന്നും മലയാളികള്‍ ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കുന്നവയാണ്. ഇവരുടെ കെമിസ്ട്രി നിരവധി കോമഡി രംഗങ്ങള്‍ വര്‍ക്കാകാൻ സഹായിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മമ്മൂട്ടി നായകനായ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മുകേഷ് പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലര്‍ സിനിമയില്‍ മുകേഷിന് കോമഡിയില്‍ തിളങ്ങിയിരുന്നു. മമ്മൂട്ടിക്ക് ശല്യക്കാരനാകുന്നുണ്ടെങ്കിലും പ്രിയപ്പെട്ടവനായ ഒരു കഥാപാത്രമായിരുന്നു ക്രോണിക് ബാച്ചിലറില്‍ മുകേഷിന്. മമ്മൂട്ടിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശ്രീകുമാറെന്ന കഥാപാത്രമായി ആരാധകെ ചിരിപ്പിക്കുന്ന നിരവധി രസകരമായ കോമഡി രംഗങ്ങള്‍ മുകേഷിന് ക്രോണിക് ബാച്ചിലറിലുണ്ടായിരുന്നു.