വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ഭീതി ഒഴിഞ്ഞതിനുപിന്നാലെ മുട്ടിൽമലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്വകാര്യ എസ്റ്റേറ്റിലായിരുന്നു സംഭവം. യുവാവിന്റെ പരിക്ക് ഗുരുതരമല്ല. ദിവസങ്ങൾക്ക് മുൻപ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയാണ് മുട്ടിൽമല.