തൃശൂർപൂരം അലങ്കോലമാക്കിയത് തിരഞ്ഞെടുപ്പിൽ ജയിക്കാനായിരുന്നെന്ന വിമർശനത്തിന് എത്ര മധുരമായി മറുപടി പറഞ്ഞാലും രൂക്ഷമായി പോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എനിക്ക് വേണ്ടി വോട്ട് ചെയ്ത ആദ്യത്തെ മുതൽ അവസാനത്തെ വോട്ടറുടെയും ദൃഢനിശ്ചയത്തെ പുച്ഛിക്കലാണത്. പൂരം നടക്കുന്നിടത്ത് ആംബുലൻസിൽ വന്നിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി പറയുകയാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
”കാക്കിയിട്ടവരുടെ കൺട്രോളിൽ നിൽക്കുന്ന സ്ഥലത്ത് ഏതൊക്കെ ആംബുലൻസ് എവിടൊക്കെ കിടക്കണം? ആംബുലൻസിന്റെ പാത ഏതുവഴിയാണ്? ഇൻ ഔട്ട് ഉണ്ടോ? അന്നവിടെ ഉണ്ടായിരുന്ന എസ്പിക്കും കളക്ടർക്കും ആംബുലൻസിന് പുറത്തുനിന്ന് വരാൻ അനുവാദം കൊടുക്കാൻ കഴിയുമായിരുന്നോ എന്നൊക്കെ അന്വേഷിക്കണം.
പൂരസ്ഥലത്ത് കിടന്ന ആംബുലൻസിലാണ് എന്നെ എത്തിച്ചത്. ഞാൻ വന്ന കാറിൽ അവിടെയുണ്ടായിരുന്ന ഗുണ്ടകൾ അടിയ്ക്കുകയായിരുന്നു. പാർട്ടി അയച്ചുതന്നെ കാറിലാണ് ഞാൻ പോയത്. അതിൽ നിന്ന് എന്നെ ഇറക്കിയത് മലപ്പുറത്ത് നിന്നുവന്ന കുറച്ച് പിള്ളേരാണ്. നടക്കാൻ വയ്യാതിരുന്ന എന്നെ തൂക്കിയാണ് കൊണ്ടുപോയത്. അവിടെയാണ് ആംബുലൻസ് കിടന്നത്. 100 മീറ്ററേ സഞ്ചരിച്ചുള്ളൂ. അവിടെ മുഴുവൻ ജനമായിരുന്നു. അതിനിടയിലൂടെ നടന്ന് പോയിരുന്നെങ്കിൽ എന്റെ അംശം കിട്ടില്ലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ധൈര്യമുണ്ടെങ്കിൽ സിബിഐ അന്വേഷിക്കട്ടെ. അവരുടെ മുമ്പിൽ അന്നത്തെ കളക്ടറെയും എസ്പിയേയും ചോദ്യം ചെയ്യാൻ ഞാൻ ഇരിക്കും. തയ്യാറാണോ എന്ന് അവർ പറയട്ടെ. ഇതിനിടയിൽ ഞങ്ങൾ തമ്മിൽ നടന്ന ഒരുപാട് ഫോൺ സംഭാഷണങ്ങളുണ്ട്. അതിൽ ആ കള്കടർ എന്തൊക്കെ അഹമ്മതിയാണ് പറഞ്ഞതെന്ന് എനിക്കറിയാം. അത് ഞാൻ സിബിഐയുടെ മുമ്പിൽ വച്ച് ചോദിക്കും. വെറുതെ വിടാനൊന്നും ഉദ്ദേശിക്കുന്നില്ല”- സുരേഷ് ഗോപിയുടെ വാക്കുകൾ.