വയനാട്: രാധ എന്ന തൊഴിലാളിയെ കടിച്ചുകൊന്ന, ആർആർടി സംഘാംഗം ജയസൂര്യയെ ആക്രമിച്ച കടുവയെ ചത്തനിലയിൽ കണ്ടെത്തി. പഞ്ചാരക്കൊല്ലിയ്ക്ക് സമീപം പിലാക്കാവിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് വിവരം. ആഴത്തിലുള്ള രണ്ട് മുറിവുകൾ കടുവയുടെ കഴുത്തിലുണ്ട്. ഇത് മറ്റൊരു കടുവയുമായി ഏറ്റുമുട്ടൽ നടത്തിയതിനാലാണ് എന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ചത്തത് ആളെകൊല്ലി കടുവ തന്നെയാണ് എന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. വിവരം അറിയിച്ച് വനം വകുപ്പ് ഉടൻ മാദ്ധ്യമങ്ങളെ കാണും.