
സംസ്ഥാനത്ത് 419 ഇൻസ്പക്ടർമാരെ സ്ഥലം മാറ്റി. പതിനഞ്ച് എസ് ഐ മാർക്ക് ഇൻസ്പെക്ടർമാരായി പ്രമോഷൻ നൽകി; സ്ഥലം മാറ്റം ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി; കോട്ടയം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന എസ്എച്ച്ഒമാർ ഇവർ
തിരുവനന്തപുരം:സംസ്ഥാനത്ത് 419 ഇൻസ്പക്ടർമാരെ സ്ഥലം മാറ്റി സർക്കാർ . പതിനഞ്ച് എസ് ഐ മാർക്ക് ഇൻസ്പെക്ടർമാരായി പ്രമോഷനും നൽകിയിട്ടുണ്ട്. സ്ഥലം മാറ്റം നടത്തിയത് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ്. കഴിഞ്ഞയാഴ്ച ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റവും നടത്തിയിരുന്നു.
കോട്ടയം ജില്ലയിലെ ചിങ്ങവനത്തേയ്ക്ക് പ്രഭാസ് ആറും, കടുത്തുരുത്തിയിലേക്ക് ധനപാലൻ കെ യും , കോട്ടയം വെസ്റ്റിലേയ്ക്ക് ശ്രീകുമാർ എമ്മും, കുമരകത്തേയ്ക്ക് സനീഷ് എസ് എച്ചും, കിടങ്ങൂരിലേയ്ക്ക് ടി സജികുമാറും,
വൈക്കത്തേയ്ക്ക് വിജേഷും, ചങ്ങനാശേരിയിലേയ്ക്ക് വിനോദ് കുമാർ ബിയും, മേലുകാവിലേയ്ക്ക് ഏലിയാസ് പി ജോർജും, ഈരാറ്റുപേട്ടയിലേയ്ക്ക് സുബ്രമണ്യൻ പി എസും, തിടനാട്ടിലേക്ക് ഹണി എച്ച് ഐയും , പാലായിലേക്ക് ജോബിൻ ആന്റണിയും , അയർകുന്നത്തേയ്ക്ക് സന്തോഷ് കെ എം ,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഗാന്ധിനഗറിലേയ്ക്ക് ഷിനോജ് കെയും, തലയോലപ്പറമ്പിലേയ്ക്ക് ശിവകുമാർ ടി എസും, കോട്ടയം ഈസ്റ്റിലേയ്ക്ക് അനീഷ് ജോയിയും, കാഞ്ഞിരപ്പള്ളിയിലേയ്ക്ക് ഫൈസൽ എം എസും, മുണ്ടക്കയത്തേയ്ക്ക് ത്രിദീപ് ചന്ദ്രനും, മരങ്ങാട്ടുപള്ളിയിലേയ്ക്ക് മഞ്ജിത്ലാൽ ടി എസും, പള്ളിക്കത്തോട്ടിലേയ്ക്ക് മനോജ് കെ എമ്മും ,
ഏറ്റുമാനൂരിലേയ്ക്ക് സോജോ വർഗീസും, രാമപുരത്തേയ്ക്ക് ഉണ്ണികൃഷ്ണൻ കെയും, മണിമലയിലേയ്ക്ക് ജയപ്രസാദ് കെ പിയും, കുറവിലങ്ങാട്ടേയ്ക്ക് നോബിൾ പി ജെയും, കറുകച്ചാലിലേയ്ക്ക് ജയകുമാർ എസും, വെള്ളൂരിയല്ല്ക്ക് മുഹമ്മദ് നിസാറും സ്ഥലം മാറി എത്തും.
കോട്ടയം വെസ്റ്റിൽ നിന്നും പ്രശാന്ത് കുമാർ കെ ആർ ഫോർട്ട് കൊച്ചി സ്റ്റേഷനിലേക്കും ചങ്ങനാശ്ശേരിയിൽ നിന്ന് റിച്ചാർഡ് വർഗീസ് മുല്ലപ്പെരിയാറിലേക്കും ഏറ്റുമാനൂരിൽ നിന്ന് പ്രസാദ് എബ്രഹാം വർഗീസ് ബാലരാമപുരത്തേക്കും കാഞ്ഞിരപ്പള്ളിയിൽ നിന്ന് നിർമൽ ബോസ് പുന്നപ്ര സ്റ്റേഷനിലേക്കും പാലായിൽ നിന്ന് തോംസൺ കെ പി ആലപ്പുഴ സൗത്ത് സ്റ്റേഷനിലേക്കും
വൈക്കത്ത് നിന്നും രാജേന്ദ്രൻ നായർ പോത്തൻകോട് സ്റ്റേഷനിലേക്കും കടുത്തുരുത്തിയിൽ നിന്ന് സജീവ് ചെറിയാൻ കോവളം സ്റ്റേഷനിലേക്കും രാമപുരത്ത് നിന്ന് അഭിലാഷ് കുമാർ ചെങ്ങന്നൂർ സ്റ്റേഷനിലേക്കും ചിങ്ങവനത്തുനിന്ന് അനിൽകുമാർ ഇൻഫോപാർക്ക് സ്റ്റേഷനിലേക്കും
മണിമലയിൽ നിന്ന് ജയപ്രകാശ് വി കെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്കും ഗാന്ധിനഗറിൽ നിന്ന് ഷിജി കെ കാലടി സ്റ്റേഷനിലേക്കും കറുകച്ചാലിൽ നിന്ന് പ്രശോഭ് കെ കെ പെരുവന്താനം സ്റ്റേഷനിലേക്കും കിടങ്ങൂരിൽ നിന്ന് റെനീഷ് ടി എസ് ചേരാനല്ലൂർ സ്റ്റേഷനിലേക്കും കുമരകത്തിൽ നിന്നും
കെ എസ് അൻസൽ കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കുറവിലങ്ങാട് നിന്ന് ശ്രീജിത്ത് ടി ചിറ്റാർ സ്റ്റേഷനിലേക്കും മണർകാട് നിന്ന് അനിൽ ജോർജ് പുത്തൻവേലിക്കര സ്റ്റേഷനിലേക്കും മുണ്ടക്കയത്ത് നിന്നും
ഷൈൻ കുമാർ എ ഏനാത്ത് സ്റ്റേഷനിലേക്കും മരങ്ങാട്ട് പള്ളിയിൽനിന്ന് അജീഷ് കുമാർ വണ്ടൂർ സ്റ്റേഷനിലേക്കും മേലുകാവിൽ നിന്ന് രഞ്ജിത്ത് കെ വിശ്വനാഥ് ബിനാനിപുരം സ്റ്റേഷനിലേക്കും
പള്ളിക്കത്തോട്ടിൽ നിന്ന് ഹരികൃഷ്ണൻ കെ ബി എടത്തല സ്റ്റേഷനിലേക്കും തലയോലപ്പറമ്പിൽ നിന്ന് ബിജു കെ ആർ വടക്കേക്കര സ്റ്റേഷനിലേക്കും തിടനാട് നിന്ന് ഉമറൂർ ഫറൂഖിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]