കോഴിക്കോട്: രണ്ടാമൂഴം സിനിമായാക്കാൻ എംടി വാസുദേവൻ നായർ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. അതിന് കഴിയാത്തതിൽ എംടിക്ക് നിരാശയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ എംടിയുടെ വസതിയിലെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ.
സിനിമയുടെ മുടക്ക് മുതൽ വൻ പ്രതിസന്ധിയായി. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു അത്. പണ്ടാമൂഴം സിനിമയാകാത്തതിൽ തനിക്ക് വിഷമവും കുറ്റബോധവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാക്കാൻ തനിക്ക് ഇനി കഴിയില്ലെന്നും അതിന് യോഗമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
‘വളരെ കഴിവുള്ള എത്രയോ സംവിധായക നമുക്കിടയിലുണ്ട്. ഇനി അതൊരു സിനിമയായി മാറുകയെന്നത് എംടിയുടെ കാലശേഷം അദ്ദേഹത്തിന് നൽകാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായിരിക്കും. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാൻ ആഗ്രഹിക്കുന്നു. കോടതി വ്യവഹാരങ്ങൾ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണ്’,- സംവിധായകൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]