
ചരിത്രം തിരുത്തിയ വമ്പൻ വിജയ ചിത്രമായി നേര് മുന്നേറുന്നു. അധികം ഹൈപ്പില്ലാതെ റിലീസിനോടടുത്ത് മാത്രമാണ് ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞതെങ്കിലും റിലീസിനേ നേര് വൻ വിജയം ഉറപ്പിച്ചിരുന്നു. തുടര്‍ന്നും മികച്ച സ്വീകാര്യതയാണ് ഓരോ ദിവസവും നേരിന് ലഭിക്കുന്നത്. ക്രിസ്മസിന് കേരളത്തില്‍ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ക്രിസ്മസിന് ഒരു മലയാള സിനിമയുടെ കളക്ഷനില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് നേര് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ നേര് ആകെ 30 കോടി രൂപയില്‍ അധികം നേടി എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. എന്തായാലും മോഹൻലാലിന് മികച്ച ഒരു തിരിച്ചുവരവ് നേരിലൂടെ നടത്താനായി എന്ന് വ്യക്തം. ഏതൊക്കെ റെക്കോര്‍ഡുകളും മോഹൻലാല്‍ ചിത്രം കളക്ഷനില്‍ മറികടക്കുക എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
മോഹൻലാല്‍ നേര് ഒരു സസ്പെൻസ് ചിത്രം എന്ന നിലയില്‍ കാണരുത് എന്ന് നേരത്തെ തന്നെ സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയത്. ഒരു കോര്‍ട്ട് റൂം ഡ്രാമയായിരിക്കും ചിത്രം എന്ന് കൃത്യമായി അടയാളപ്പെടുത്താൻ ജീത്തു ജോസഫ് ഓരോ അഭിമുഖത്തിലും ശ്രമിച്ചിരുന്നു. സസ്പെൻസ് പ്രതീക്ഷിച്ചാല്‍ നിരാശയാകും ഫലമെന്നായിരുന്നു സംവിധായകൻ ജീത്തു ജോസഫ് പ്രേക്ഷകരോട് വ്യക്തമാക്കിയത്. എന്നാല്‍ നേര് മികച്ച ഒരു ചിത്രമായിട്ടാണ് എത്തിക്കുന്നത് എന്നും ഇമോഷണാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്നും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നും ആദ്യം തന്നെ ജീത്തു ജോസഫ് സംശയങ്ങളൊന്നുമില്ലാതെ വ്യക്തമാക്കിയത് ശരിയായിരിക്കുകയാണ്.
വക്കീലായിട്ടാണ് മോഹൻലാല്‍ നേരില്‍ എത്തിയിരിക്കുന്നു. തികച്ചും സ്വാഭാവികതയോടെ മോഹൻലാല്‍ ചിത്രത്തിലെ കഥാപാത്രമായ വിജയമോഹനെ അവതരിപ്പിച്ചു എന്നാണ് പ്രത്യേകത. റിയലിസ്റ്റിക് സമീപമായിരുന്നു നേരിന്. ജീത്തു ജോസഫും ശാന്തി മായാദേവിയുമായിരുന്നു തിരക്കഥ എഴുതിയത്.
Last Updated Dec 26, 2023, 1:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]