ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെ, ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറിനെ മാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ടെസ്റ്റ് ക്രിക്കറ്റിനായി പ്രത്യേക പരിശീലകനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗൗതം ഗംഭീറിന്റെ പരിശീലനത്തില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും, ടെസ്റ്റ് ക്രിക്കറ്റില്‍ ഈ മികവ് കാണാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം എക്സില്‍ കുറിച്ചത് ഇപ്രകാരമാണ്: ”വിജയത്തിന് അരികില്‍ പോലും എത്താനായില്ല.
സ്വന്തം മണ്ണില്‍ എന്തൊരു ദയനീയ പരാജയം! നാട്ടില്‍ നമ്മുടെ ടെസ്റ്റ് ടീം ഇത്രയും ദുര്‍ബലമായി കളിക്കുന്നത് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റിനായി ഇന്ത്യ ഒരു റെഡ്-ബോള്‍ സ്പെഷ്യലിസ്റ്റ് പരിശീലകനെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
റെഡ്-ബോള്‍ സ്പെഷ്യലിസ്റ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും പിഴവ് സംഭവിക്കരുത്.” ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റ ശേഷം ഇന്ത്യ കളിച്ചത് 19 ടെസ്റ്റുകളാണ്. ഇതില്‍ ഏഴെണ്ണത്തില്‍ വിജയിച്ചപ്പോള്‍ പത്തെണ്ണത്തില്‍ പരാജയപ്പെട്ടു, രണ്ട് മത്സരങ്ങള്‍ സമനിലയിലായി.
ഇതോടെ വിജയശതമാനം 37-ല്‍ താഴെയായി. ദുര്‍ബലരായ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ 2-0 ന് പരമ്പര നേടിയതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും ഗംഭീറിന് കീഴില്‍ ടെസ്റ്റ് ടീമിന് നേടാനായില്ല.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടില്‍ 0-3ന് പരമ്പര കൈവിട്ടത് വലിയ തിരിച്ചടിയായിരുന്നു. നേരത്തെ, മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും ടീമിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ”ഒരുകാലത്ത് ഇന്ത്യയില്‍ വന്ന് ടെസ്റ്റ് കളിക്കാന്‍ ടീമുകള്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ആ ആധിപത്യം ഇന്ത്യക്ക് നഷ്ടമായിരിക്കുന്നു.
12 മാസത്തിനിടെ ഇത് രണ്ടാമത്തെ വൈറ്റ്വാഷാണ്. ഇന്ത്യയില്‍ നടന്ന അവസാന മൂന്ന് പരമ്പരകളില്‍ രണ്ടിലും സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി.
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന് ഇത് കഠിനമായ സമയമാണ്, കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ടീം ഓള്‍റൗണ്ടര്‍മാരെ അമിതമായി ആശ്രയിക്കുന്നു.
പേസ് ഓള്‍റൗണ്ടറായ നിതീഷ് റെഡ്ഡി ഈ ആഭ്യന്തര സീസണില്‍ ആകെ എറിഞ്ഞത് 14 ഓവറുകള്‍ മാത്രമാണ്.” കാര്‍ത്തിക് ചൂണ്ടിക്കാട്ടി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

