
പാറ്റ്ന: ബീഹാറിലെ മുസഫര്‍പൂറില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.
രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇരുപതുകാരനായ ലാല്‍ ബാബു എന്നയാള്‍ പിടിയിലായി.
വെള്ളിയാഴ്ച്ച് രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയതായിരുന്നു കുട്ടി. വൈകുന്നേരം കളിക്കാനെന്നു പറഞ്ഞ് കുട്ടിയെ കൊണ്ടു പോയ പ്രതി കുട്ടിയെ തിരിച്ചെത്തിച്ചു.
എന്നാൽ രാത്രി പത്തു മണിയോടെ രക്ഷിതാക്കള്‍ അറിയാതെ കുട്ടിയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ലാല്‍ ബാബുവിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല. ഇതോടെ മണിക്കൂറുകൾക്കകം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബന്ധു വീട്ടിൽ നിന്നും 200 മീറ്റർ അകലെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ബാഗിൽ മിഠായി കുപ്പികളിലൊളിപ്പിച്ച് കഞ്ചാവ്, തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ https://www.youtube.com/watch?v=Ko18SgceYX8 Last Updated Nov 26, 2023, 3:56 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]