
കൊച്ചി: മിക്സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്ക്. മിക്സിയുടെ പല്ല് കൈയ്യില്‍ തട്ടി അഭിരാമിയുടെ അഞ്ച് വിരലുകള്‍ക്കും പരിക്കുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് അഭിരാമി.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് പരിക്കേറ്റ വിവരം അഭിരാമി പുറത്ത് പറഞ്ഞത്. കുറച്ചുനാളായി താന്‍ വീഡിയോകള്‍ ചെയ്യാറില്ല. അതിന് ശേഷം സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം എന്നാണ് അഭിരാമി പറയുന്നു. അപകടം തീര്‍ത്തും അപ്രതീക്ഷിതമാണ് എന്നാണ് അഭിരാമി പറയുന്നത്.
ലഞ്ച് ഉണ്ടാക്കാനാണ് അഭിരാമി ശ്രമിച്ചത്. അതിനായി പച്ചമാങ്ങ രസം ഉണ്ടാക്കാനാണ് അഭിരാമി ശ്രമിച്ചത്. അതില്‍ പച്ചമാങ്ങ തിളപ്പിച്ച് അത് മിക്സിയില്‍ ഇട്ട് അടിക്കുകയാണ് അഭിരാമി ചെയ്തത്. ഇതിന് പിന്നാലെ മിക്സി പൊട്ടിത്തെറിക്കുകയായിരുന്നു.
മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു എന്ന് അഭിരാമി പറയുന്നു. നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയത്. അഭിരാമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
എന്നാല്‍ പാചക വീഡിയോ ചെയ്യുന്നതില്‍ നിന്ന് ഇതൊന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നാണ് അഭിരാമി പറയുന്നത്. ഇപ്പോള്‍ പറ്റിയ പരിക്ക് ഭേദമാകും വരെ വിശ്രമമാണ് അതിന് ശേഷം തിരിച്ചുവരും എന്നാണ് അഭിരാമി പറയുന്നത്. വലിയ പ്രശ്നങ്ങളില്ലെന്നും അഭിരാമി വീഡിയോയില്‍ പറയുന്നു.
Last Updated Nov 25, 2023, 6:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]