ജയ്പൂര്‍: ഐപിഎല്ലില്‍ ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ഇനിയുള്ളത്. നാളെ കൈമാറ്റ ജാലകം അവസാനിക്കുമ്പോള്‍ ഓരോ ടീമുകളും ലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെയും കൈവിട്ട താരങ്ങളുടെയും വ്യക്തമായ ചിത്രം ലഭിക്കും. ഇതിനിടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് സ്വന്തമാക്കിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന് റോയല്‍സ് കൈവിട്ടു. ലേലലത്തിന് മുന്നോടിയായുള്ള കൈമാറ്റത്തില്‍ പടിക്കലിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് നല്കി പകരം പേസര്‍ ആവേശ് ഖാനെ രാജസ്ഥാന് സ്വന്തമാക്കി.
യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ഓപ്പണര്‍മാരാകുന്ന രാജസ്ഥാന് ടീമില്‍ ദേവ്ദത്ത് പടിക്കലിനെ മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് കഴിഞ്ഞ സീസണില്‍ കളിപ്പിച്ചത്. എന്നാല്‍ ഓപ്പണറായി ഇറങ്ങി പവര്‍ പ്ലേ ആനുകൂല്യം മുതലാക്കുന്നതുപോലെ ഈ പൊസിഷനുകളില്‍ തിളങ്ങാന്‍ പടിക്കലിന് കഴിഞ്ഞിരുന്നില്ല. യശസ്വി ജയ്സ്വാള്‍ തകര്‍പ്പന്‍ ഫോമിലായിരുന്നതിനാല്‍ പടിക്കലിന് ഓപ്പണറായി അവസരം നല്കാന് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് രാജസ്ഥാന് ഒഴിവാക്കിയത്.
ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസില്‍ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ഡിവില്ലിയേഴ്സ്
ക്യാപ്റ്റന്‍ സഞ്ജു സാംസണ്, ജോസ് ബട്ലര്, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍, ആര് അശ്വിന്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നിവരെ വരും സീസണിലും രാജസ്ഥാന് നിലനിര്‍ത്തും. എന്നാല്‍ വിദേശ താരങ്ങളായ ആദം സാംപ, ഓള് റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍, ബാറ്റര്‍ ജോ റൂട്ട്, പേസര്‍ നവദീപ് സെയ്നി എന്നിവരെയും രാജസ്ഥാന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അശ്വിനും ലെഗ് സ്പിന്നറായി ചാഹലും പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ മറ്റൊരു ലെഗ് സ്പിന്നറായ ആദം സാംപയെ കളിപ്പിക്കാനാവില്ലെന്നതാണ് ലോകകപ്പില്‍ വിക്കറ്റ് വേട്ട നടത്തിയ ഓസീസ് താരത്തെ ഒഴിവാക്കാനുള്ള കാരണം. ജേസണ്‍ ഹോള്ഡറാകട്ടെ ഓള് റൗണ്ടര്‍ എന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. ജോ റൂട്ടിനും നവദീപ് സെയ്നിക്കും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനുമായില്ല.
അവരാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, മനസു തുറന്ന് സഞ്ജു സാംസണ്
എന്നാല്‍ ജോസ് ബട്ലര് ലോകകപ്പില്‍ മോശം ഫോമിലായിരുന്നെങ്കിലും ഇംഗ്ലണ്ട് നായകനെ കൈവിടാന്‍ രജസ്ഥാന് തയാറായേക്കില്ല. ഏത് സാഹചര്യത്തിലും ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള ബട്ലറെ കൈവിടുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക രാജസ്ഥാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]