ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗദഗ്- മകന്റെ ഭാര്യ ചെറുപ്പത്തില്‍തന്നെ അമ്മയായത് ഇഷ്ടപ്പെടാത്ത മുത്തശ്ശി ഒമ്പത് മാസം മാത്രം പ്രായമായ പേരക്കുട്ടിയെ കൊലപ്പെടുത്തിയതായി പരാതി.
കര്‍ണാടകയിലെ ഗദഗ് ജില്ലയിലാണ് സംഭവം. ഭര്‍തൃമാതാവ് സരോജയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മരിച്ച അദ്വിക്കിന്റെ അമ്മ നാഗരത്ന ഗജേന്ദ്രഗഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പ്രസവം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയതാണെന്നും നാഗരത്ന പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഇത്രയും ചെറുപ്പത്തില്‍ തന്നെ സരോജ മാതാവായതില്‍ അമ്മായിയമ്മ അതൃപ്തി പ്രകടിപ്പിച്ചു.
ഇതു കാരണം നിരന്തരം കുഞ്ഞിനെ വെറ്റിലയും ഇലയും വിഴുങ്ങാന്‍ പ്രേരിപ്പിച്ചുവെന്നും ഇതു മരണത്തിലേക്ക് നയിച്ചെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
എന്നാല്‍ താന്‍ നിരപരാധിയാണെന്ന് മരുമകളുടെ ആരോപണം നിഷേധിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.