ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവ പച്ച മുളകില്‍ അടങ്ങിയിരിക്കുന്നു.
First Published Nov 25, 2023, 10:21 PM IST
കറികളിലും നാം ചേര്‍ക്കുന്ന ഒന്നാണ് പച്ച മുളക്. രുചി എരിവ് ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുളക്. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവ പച്ച മുളകില്‍ അടങ്ങിയിരിക്കുന്നു.
പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
രണ്ട്…
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പച്ച മുളക് ചില അർബുദ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
മൂന്ന്…
പച്ചമുളകിൽ കലോറി തന്നെയില്ല. ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഉപാപാചയപ്രവർത്തനങ്ങളെ വേഗത്തിലാക്കാനും ഇവ സഹായിക്കും. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പച്ച മുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്…
പച്ചമുളക് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്…
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിനു കഴിയും. അതിനാല്‍ പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്.
ആറ്…
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചമുളക് ദഹനം എളുപ്പമാക്കാനും സഹായിക്കും.
ഏഴ്…
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ പച്ച മുളക് പതിവായി കഴിക്കുന്നത് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്.
എട്ട്…
സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പച്ചമുളക് സഹായിക്കും.
ഒമ്പത്…
വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. ഇരുമ്പിന്റെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറുംവയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
Last Updated Nov 25, 2023, 10:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]