
പൂനെ: വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ തോറ്റതോടെയാണ് ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത്. പൂനെ ടെസ്റ്റില്‍ 113 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ട് ഇന്നിംഗ്സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്നറാണ് ഇന്ത്യയെ തകര്‍ത്തത്. സ്കോര്‍: ന്യൂസിലന്‍ഡ് 259, 255 & ഇന്ത്യ 156, 245. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്നത്. 59 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഗൗതം ഗംഭീര്‍ വന്നതിന് ശേഷം മോശം റെക്കോര്‍ഡാണ് ഇന്ത്യക്കുണ്ടായത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ ഹോം ടെസ്റ്റ് പരാജയപ്പെട്ടു. മാത്രമല്ല, ചരിത്രത്തിലാദ്യമായി കിവീസിനെതിരെ ഒരു ഹോം ടെസ്റ്റ് സീരീസും പരാജയപ്പെട്ടു. രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെടുന്നതും ആദ്യമായി. ഒരു ഹോം ടെസ്റ്റ് ഇന്നിങ്ങ്സില്‍ 50 റണ്‍സിന് താഴെ പുറത്താവുന്നതും ആദ്യമായിട്ടാണ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വര്‍ഷത്തില്‍ മൂന്നു ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയുമായി ഒരു ഏകദിന സീരീസ് പരാജയപ്പെടുന്നതും ഗംഭീറിന് കീഴിലാണ്. 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ഫോര്‍മാറ്റില്‍ ഒരു വിജയം നേടാനാകാത്ത വര്‍ഷമായി മാറി 2024. ഏകദിന ഫോര്മാറ്റിലാദ്യമായി മൂന്ന് മാച്ച് ഏകദിന സീരീസില്‍ മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെട്ടു. 19 വര്‍ഷങ്ങള്‍ക്ക് ശേഷം ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരവും ടീം പരാജയപ്പെട്ടു.
ഇങ്ങനെ പ്രതീക്ഷ തരാമോ? ‘ഇന്ത്യ – ന്യൂസിലന്‍ഡ് ടെസ്റ്റ് സമനിലയിലേക്ക്’; ഗൂഗിള്‍ കണ്ട് ഞെട്ടി ആരാധകര്‍
തോല്‍വിയുടെ കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരശേഷം വിശദമാക്കിയിരുന്നു. അദ്ദേഹം വിവരിക്കുന്നതിങ്ങനെ… ”വേണ്ടത്ര റണ്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായില്ലെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍… ”ഒരിക്കലും പ്രതീക്ഷിക്കാക്ക ഫലം, നിരാശജനകമെന്ന് പറയാം. എല്ലാ ക്രഡിറ്റും ന്യൂസിന്‍ഡിന്. അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. ചില നിമിഷങ്ങള്‍ മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. വെല്ലുവിളികളോട് പ്രതികരിക്കുന്നതിലു ഞങ്ങള്‍ പിന്നിലായി. ടീമിന് ആവശ്യമായ റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. വിജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണമായിരുന്നു. അതെ, പക്ഷേ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു.” രോഹിത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]