
തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതോടെ, ചികിത്സയ്ക്കും ജീവിതത്തിനുമുളള വഴിതേടുകയാണ് കാഴ്ച പരിമിതിയുള്ള യുവാവ്. തൊടുപുഴ ചാലാശ്ശേരി സ്വദേശിയായ ബിജുവിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ശാശ്വത പരിഹാരം. ഡയാലിസിസിന് വേണ്ട തുക പോലും എങ്ങനെ കണ്ടെത്തണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.
പ്രാർത്ഥനകൾക്ക് സുഗന്ധം പകരുന്നയാളായിരുന്നു ബിജു. അകക്കണ്ണിന്റെ വെളിച്ചത്തിൽ, ഇങ്ങനെ ചന്ദനത്തിരികൾ ഉണ്ടാക്കും ബിജുവും അമ്മ അമ്മിണിയും. ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ബിജു കൊണ്ടുനടന്ന് വിൽക്കുമ്പോൾ കിട്ടുന്നത് തുച്ഛമായ ലാഭം. അതിനിടയിലാണ് വൃക്കരോഗം ബിജുവിനെ തളർത്തിയത്. ഇതോടെ ജീവിതം വഴിമുട്ടി. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം ബിജുവിന്റെ ജീവൻ നിലനിർത്താൻ. വരുമാന മാർഗ്ഗമായ ചന്ദനത്തിരി നിർമ്മാണവും വിൽപനയും പഴയപോലെ പറ്റാതായി.
ബിജുവന് ആശ്രയം അമ്മ മാത്രം. രോഗിയായ മകനെ ഒറ്റയ്ക്കിരുത്തി വരുമാനമാർഗ്ഗം കണ്ടെത്താനും അമ്മിണിക്കാവില്ല. തകരാറിലായ വൃക്ക മാറ്റിവയ്ക്കലാണ് ശാശ്വത പരിഹാരമെങ്കിലും ചികിത്സയ്ക്കുളള തുകയും ദാതാവിനെയും എങ്ങനെ കണ്ടെത്തണമെന്നറിയില്ല. വിധവാ പെൻഷനും പലരുടെയും സഹായവും കൊണ്ടാണ് നിലവിൽ ഇവരുടെ ജീവിതവും ചികിത്സയുമെല്ലാം മുന്നോട്ട് പോകുന്നത്. നിറവും മണവുമുളള നല്ലൊരു നാളെ ഇവർ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം സുമനസ്സുകളുടെ കനിവും.
Name: Biju K D
Bank: State Bank of India
Account no: 30495813452
IFSC: SBIN0008674
Mob: 9745979748
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]