
വഡോദര ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാതാക്കളായ വാർഡ്വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി 2024 ഓടെ ഒരു ഇവി അനുബന്ധ ക്ലസ്റ്റർ വികസിപ്പിക്കുന്നതിന് 2,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ഗുജറാത്ത് സർക്കാരുമായി പ്രാരംഭ കരാറിൽ ഒപ്പുവച്ചു.
സംസ്ഥാന വ്യവസായ-ഖനി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എസ്.ജെ.ഹൈദറും വാർഡ്വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ സഞ്ജയ് ഗുപ്തേയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കമ്പനി അധികൃതരുടെയും സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ഗവേഷണവും വികസനവും, കമ്പനിയുടെ വഡോദര നിർമാണ കേന്ദ്രത്തിൽ മോട്ടോർ അസംബ്ലി യൂണിറ്റ് സ്ഥാപിക്കൽ, ലിഥിയം-അയൺ (ലി-അയോൺ) സെൽ ഉൽപ്പാദനം, അസംസ്കൃത വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അനുബന്ധങ്ങളുടെ വികസനം എന്നിവയിലായിരിക്കും നിർദ്ദിഷ്ട നിക്ഷേപം എന്ന് ബിസിനസ് സ്റ്റാൻഡേര്‍ഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംരംഭം സംസ്ഥാനത്ത് 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവി വ്യവസായത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഹരിത മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതിനും ഈ കരാർ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഈ ധാരണാപത്രം (എംഒയു) ഇലക്ട്രിക് മൊബിലിറ്റിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുന്നുവെന്ന് വാർഡ്വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യതിൻ സഞ്ജയ് ഗുപ്തെ പറഞ്ഞു. ഗണ്യമായ 2,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ, തങ്ങൾ പ്രാദേശിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഹരിതവും സ്വാശ്രയവുമായ ഇന്ത്യയെ നയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിഭാഗത്തിലെ ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളാണ് വാർഡ്വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ്. ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്ക്, മിഹോസ് തുടങ്ങിയ മോഡലുകളുടെ നിര്‍മാതാക്കളായ കമ്പനി ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ബിഎസ്ഇയിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത സ്ഥാപനമെന്ന നിലയിൽ, ഇന്ത്യൻ ഇവി സെഗ്മെന്റിൽ നല്ല സ്വാധീനം ചെലുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് പറയുന്നു. 10ല്‍ അധികം മോഡലുകൾ അതിന്റെ പോർട്ട്ഫോളിയോയിൽ, വാർഡ്വിസാർഡ് ഇന്ത്യയിലുടനീളമുള്ള 55 ല്‍ അധികം പ്രധാന നഗരങ്ങളിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ചു. കാർബൺ ഉദ്വമനത്തെ ചെറുക്കുന്നതിന് വൃത്തിയുള്ളതും ഹരിതവുമായ ഓപ്ഷനുകൾ ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു.
Last Updated Oct 26, 2023, 7:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]